KOYILANDY DIARY

The Perfect News Portal

ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിനെ മാറ്റും: എം.എൽ.എ ടി.പി. രാമകൃഷ്ണൻ

കൊയിലാണ്ടി: നടുവത്തൂർ സർക്കാർ വിദ്യാലയമായി മാറിയ നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിൽ യോഗം ചേർന്നു. പേരാമ്പ്ര എം എൽ എ  ടി .പി രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. സർക്കാറിൻ്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, പി.ടി.എയുടെയും, അധ്യാപകരുടെയും സംയുക്ത പ്രവർത്തനങ്ങളിലുടെ ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ മാറ്റുകയാണ് ലക്ഷ്യമെന്ന് എം .എൽ .എ പറഞ്ഞു.     

സ്കൂൾ വികസന സമിതി രൂപീകരിക്കാൻ തീരുമാനമായി. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടും, മാസ്റ്റർ പ്ലാനും തയ്യാറാക്കാനായി കൊയിലാണ്ടി പി.ഡബ്ല്യു ഡി ബിൽഡിംഗ് സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് ഷഫീകിനെ യോഗം ചുമതലപ്പെടുത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലി പടിക്കൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ, പി.ടി.എ പ്രസിഡണ്ട് ഐ സജീവൻ മാസ്റ്റർ, കൊയിലാണ്ടി പി.ഡബ്ല്യു.ഡി ബിൽഡിംഗ് എഞ്ചിനീയർ മുഹമ്മദ് ഷഫീക് എന്നിവർ സംസാരിച്ചു.        പ്രിൻസിപാൾ കെ.കെ അമ്പിളി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *