നാദാപുരത്ത് കറൻ്റ് ബിൽ അടച്ചില്ലെന്നാരോപിച്ച് മകൻ്റെ മർദനമേറ്റ മാതാവ് ആത്മഹത്യ ചെയ്തു
.
കോഴിക്കോട്: നാദാപുരത്ത് കറൻ്റ് ബിൽ അടച്ചില്ലെന്നാരോപിച്ച് മകൻ്റെ മർദനമേറ്റ മാതാവ് ആത്മഹത്യ ചെയ്തു. നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി ഉസ്മാൻ്റെ ഭാര്യ സുഹറ (55) ആണ് കിണറിൽ ചാടി മരിച്ചത്. നാദാപുരം ഫയർഫോഴ്സ് എത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു.




