ഭരണഘടന ദിനത്തിൽ ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി സമർപ്പിച്ച് സി കെ ജിയിലെ എൻഎസ്എസ് യൂണിറ്റ്
.
ചിങ്ങപുരം: ഭരണഘടന ദിനമായ നവംബർ 26ന് ആമുഖത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മൂടാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചുകൊണ്ട് സി കെ ജിയിലെ എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡണ്ട് അഖില ആമുഖ കോപ്പി ഏറ്റുവാങ്ങി. സമീപത്തുള്ള കടകളിലും വീടുകളിലും ആമുഖ കോപ്പി കൈമാറിക്കൊണ്ട് ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും വളണ്ടിയേഴ്സിന് സാധിച്ചു.

പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, അഭിരാമി എന്നിവർക്കൊപ്പം മീഡിയവിങ്ങ് ലീഡർമാരായ മെഷൽ, ശ്രീദേവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



