KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് സൗജന്യമായി പുതുക്കാം

.

തിരുവനന്തപുരം: കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് 2027 സെപ്തംബർ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അറിയിച്ചു. ആധാറിൽ അഞ്ച്, 15 വയസ്സുകളിൽ ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപിലൂടെ മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്.

 

അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ, ഇ–മെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

 

Share news