KOYILANDY DIARY

The Perfect News Portal

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ 158 പേര്‍, രണ്ട് പേര്‍ക്ക് ലക്ഷണം; മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ്

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്ബ‍ര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍.

സ്ഥിതി അവലോകനം ചെയ്യാന്‍ കോഴിക്കോട് ജില്ലാ കളക്‌ട്രേറ്റില്‍ ഉന്നതതല യോ​ഗം നട‌ക്കുന്നു. ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും സവിശേഷ സാഹചര്യം പരി​ഗണിച്ച്‌ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *