KOYILANDY DIARY.COM

The Perfect News Portal

പി വി സുധൻ അനുസ്മരണം നടത്തി

.
കൊയിലാണ്ടി: ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് ഭാരവാഹിയും റേഷൻ സംരക്ഷണ സമിതിയുടെ പ്രസിഡണ്ടുമായിരുന്ന പി വി സുധന്റെ മൂന്നാം ചരമവാർഷിക ദിനം A K R R D A സമുചിതമായി ആചരിച്ചു. റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി അഷറഫ് ഉദ്ഘാടനം ചെയ്തു. ശശിധരൻ മങ്കര അധ്യക്ഷതവഹിച്ചു.
.
.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഇ. ശ്രീജൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ട്രഷറർ കെ കെ പരീത് സുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി സുഗതൻ. യു ഷിബു. വി പി നാരായണൻ. എ ശിവശങ്കരൻ. സുരേഷ് മനോത്ത്. കെ ജനാർദ്ദനൻ. മിനിപ്രസാദ്. പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
Share news