മാലത്ത് നാരായണൻ അനുസ്മരണവും വീട്ടരങ്ങും നടന്നു
.
കീഴരിയൂര്‍: റാന്തൽ തിയേറ്റർ വില്ലേജിന്റെ നേതൃത്വത്തിൽ മാലത്ത് നാരായണൻ അനുസ്മരണവും വീട്ടരങ്ങും കീഴരിയൂരിലെ അണ്ടിച്ചേരിയിൽ നടന്നു. ഡലീഷ് മാഷുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രശസ്ത സംഗീതകാരൻ മേപ്പയൂർ ബാലൻ ഉൽഘാടനം ചെയ്തു. സജീവ് കീഴരിയൂർ, ലെനീഷ് ബേബി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ശേഷം പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികളും അരങ്ങേറി.



