KOYILANDY DIARY.COM

The Perfect News Portal

ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്ക് ഒന്നാം സ്ഥാനം

കൊയിലാണ്ടി: സംസ്ഥാന ആഭ്യന്തര വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.ഐ.ഇ.ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുടെ “ബ്ലൂമിംഗ് പെറ്റൽസ്” എന്ന ഹ്രസ്വചിത്രത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തിരുവനന്തപുരത്തെ പ്രിയദർശിനി ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ സ്കൂൾ ടീം പുരസ്കാരം ഏറ്റുവാങ്ങി.
ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കോൺഫറൻസ് ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ വിദ്യാർത്ഥികൾക്കായി പ്രദർശനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.കെ. ജയദേവൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ടി. സജിത, എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, എം.പി.ടി.എ പ്രസിഡണ്ട് അസ്മ ബഷീർ, സുധാകരൻ, ഷൈനി, സരുൺദാസ്, നസീർ എഫ്.എം, സുവൈബ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് ഊന്നൽ നൽകുന്ന ഹ്രസ്വചിത്രത്തിന് ലഭിച്ച നേട്ടം വിദ്യാലയത്തിന് അഭിമാനമായി.
Share news