KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എ എം എ ഐ പേരാമ്പ്ര, കൊയിലാണ്ടി ഏരിയ കമ്മിറ്റികളും, നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം എം എൽ എ ടി. പി രാമകൃഷ്ണൻ വെബിനാർ ഉദ്‌ഘാടനം ചെയ്തു. എ.എം.എ ഐ. പേരാമ്പ്ര ഏരിയ പ്രസിഡണ്ട് ഡോ. അനർഘ വി ബാലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കൂടി വരുന്നത് തടയാൻ ആയുർവേദവും യോഗയും പ്രയോജനപ്പെടുത്താമെന്നു എം.എൽ.എ. അഭിപ്രായപ്പെട്ടു.

ഡോ. സൂര്യ പ്രേംകുമാർ അമിതവണ്ണവും യോഗയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. എ എം എ ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. റോഷ്‌ണ സുരേഷ്, എൻ എ എം മെഡിക്കൽ ഓഫീസർ ഡോ. ആർ. അമൃത, പേരാമ്പ്ര ഏരിയ സെക്രട്ടറി ഡോ. സുബിൻ നാഗത്ത്, ഡോ. അഖിൽ എസ് കുമാർ, ഡോ. അരുൺലാൽ കെ എം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഡോ. ഹെന്ന കുഞ്ഞബ്‌ദുള്ള സ്വാഗതം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *