KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഞാറ്റുവേല ചന്ത

കൊയിലാണ്ടി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടി കൊയിലാണ്ടി കൃഷിഭവനിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പ്രജില. പി ആശംസകൾ നേർന്ന് സംസാരിച്ചു. കൃഷി ഓഫീസർ ശുഭശ്രീ നന്ദി പറഞ്ഞു. ഇതോടനുബന്ധിച്ച് പന്തലായനി അഗ്രോ സർവ്വീസ് സെന്ററുമായി സഹകരിച്ച് വിവിധ നടീൽ വസ്തുക്കളുടെ വിൽപ്പനയും ആരംഭിച്ചു. കർഷകർക്ക് നടീൽ വസ്തുക്കൾ ലഭിക്കുന്നതിനായി ഞാറ്റുവേല ചന്തയിൽ പങ്കെടുക്കാം. ഇന്നും നാളെയു (21, 22) മായാണ് ചന്ത നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *