KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രംഗത്ത് നേതൃത്വപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സുരക്ഷയുടെ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് ഓഫീസ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. തികച്ചും സൗജന്യമായാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഷർ, ഷുഗർ പരിശോധന ആരോഗ്യ രംഗത്തെ പ്രഗദ്ഭരുടെ സഹായത്തോടെ മെഡിസിൻ വിതരണം, വാക്കറുകൾ എന്നിവ വിതരണം ചെയ്യുന്നു. കൂടാതെ വീടും പരിസരവും അണുനശീകരണം, അവശത അനുഭവിക്കുന്ന കുടുംബങ്ങൽക്ക് സൗജന്യ കിറ്റ്, വാഹന സൗകര്യം എന്നിവ സുരക്ഷയുടെ ഭാഗമായി ഓരുക്കിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ കൗൺസിലർ സുധ സി. അധ്യക്ഷത വഹിച്ചു. റിട്ട. എഞ്ചിനീയർ സതീശൻ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി കെ. സുകുമാരൻ, പി.വി. സത്യൻ, എൻ.വി. രവി, ഗീത ടീച്ചർ, ഷിജു കെ.കെ, പ്രബീഷ് ടി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *