KOYILANDY DIARY

The Perfect News Portal

ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ CITU പ്രതിഷേധം

കൊയിലാണ്ടി: ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന കരിനിയമങ്ങൾക്കെതിരെയും അസ്മിനിസ്ട്രറ്ററെ പിൻവലിക്കണമെന്നും BJP അജൻണ്ട നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും അതിനായി പോരാടുന്ന മത്സ്യ തൊഴിലാളികൾ അടങ്ങിയ ലക്ഷദ്വീപ് ജനതക്ക് മത്സ്യ തൊഴിലാളി യൂണിയൻ (CITU) ൻ്റെ  ഐക്യദാർഢ്യം. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ കൊയിലാണ്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ യൂണിയൻ ജില്ലാ പ്രസിഡണ്ട് K. ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് TV ദാമോധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിലേശൻ സ്വാഗതവും ജ്യോതി നന്ദിയും പറഞ്ഞു. സന്തോഷ് പി.കെ. അഭിവാദ്യം ചെയ്തു. ഏരിയയുടെ കീഴിലുള്ള നിരവധി യൂണിറ്റുകളിലും പ്രതിഷേധ ധർണ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *