KOYILANDY DIARY

The Perfect News Portal

മർച്ചൻ്റ്സ് അസോസിയേഷൻ (KMA) നേതൃത്തിൽ വ്യാപാരികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ (KMA)  നേതൃത്തിൽ വ്യാപാരികൾ പ്രധിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മഴുവൻ കടകളും തുറക്കാൻ അനുവദിക്കുക, ഹോട്ടലുകളിൽ സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക, ദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ സഹകരണ ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്പ്പ അനുവദിക്കുക, ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.

ദേശീയപാതയോരത്ത് മുദ്രാവാക്യം ആലേഖനം ചെയ്ത പ്ലക്കാർഡുയർത്തി നിരവധി പ്രവർത്തകർ അണിനിരന്ന സമരം. ടെക്സ്റ്റൈൽസ് അസോസിയേഷൻ മേഖലാ പ്രസിഡണ്ട് കെ ഗോപാലകൃഷ്‌ണൻ ഉദ്ഘടനം ചെയ്തു. കെ.എം.എ പ്രസിഡണ്ട് കെ. കെ. നിയാസ് അധ്യക്ഷത വഹിച്ചു. അമേത്ത് കുഞ്ഞഹമ്മദ്, ദാവൂദ് ശോഭിക, വി.പി.വി. ബഷീർ, യു. കെ അസീസ്, അശോകൻ ആതിര, വി കെ ഹമീദ് എന്നിവർ സംസാരിച്ചു. പി കെ. മനീഷ് സ്വാഗതവും.. പി. വി പ്രജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *