KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് വാഹനത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമം

കൊയിലാണ്ടി: കീഴരിയൂർ – സുരക്ഷ പാലിയേറ്റീവ് വാഹനത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമം. കീഴരിയൂർ മേഖലയുടെ പാലിയേറ്റീവ് കെയർ വാഹനത്തിന് നേരെയാണ് കുന്നോത്ത് മുക്കിൽ വെച്ചാണ് ആക്രമം നടന്നത്. വീട്ടിൽ നിർത്തിയിട്ട വാഹനത്തിന് നേരെ രാത്രി 1 മണിയോടുകൂടിയാണ് അക്രമം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ആക്രമത്തിൽ കാറിൻ്റെ മുൻവശത്തെ ക്ലാസ് പൂർണ്ണമായും തകർന്നു. കണ്ടിയിൽ സജുവിൻ്റെ ഉടമസ്ഥതയിലുള്ള KL 56 K 1856 നമ്പർ വാഗ്ണർ കാറാണ് അടിച്ച് തകർത്തത്.

കഴിഞ്ഞ ദിവസം ഇതിനടുത്ത് സെക്ടറൽ മജിസ്ട്രേട്ടിൻ്റെ കാറും ഇതുപോടെ അക്രമിക്കപ്പെട്ടിരുന്നു. അതിൽ പോലീസ് രണ്ട് പേരെ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടയിലാണ് വീണ്ടും വാഹനത്തിന് നേരെ അക്രമം നടന്നത്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തൊട്ടടുത്തടുത്ത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് പോലീസ് അറിയിച്ചു. അക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സുരക്ഷ ചെയർമാൻ ജമാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *