KOYILANDY DIARY

The Perfect News Portal

പന്തലായനി സുരക്ഷ പാലിയേറ്റീവിന്റെ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: പന്തലായനി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി വാഹനം സജ്ജമാക്കി. കൊയിലാണ്ടി ഡോക്ടേർസ് അക്കാദമി സ്ഥാപകൻ ഡോ. ബാബുരാജാണ് സുരക്ഷക്ക് വാഹനം ഒരുക്കി നൽകിയത്. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിലാട്ട് താഴ നടന്ന പരിപാടിയിൽ അരുൺ എസ്. അധ്യക്ഷത വഹിച്ചു പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ മുഖ്യാതിഥി ആയി. പി ചന്ദ്രശേഖരൻ, വിഎം അജീഷ്, യു.കെ. ചന്ദ്രൻ, എൻ. സി. സത്യൻ എന്നിവർ സംസാരിച്ചു. കൺവീനർ വി.എം. അനൂപ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *