KOYILANDY DIARY

The Perfect News Portal

100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നും 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാസതില്‍ സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് വിഷം കണ്ടെത്തിയത്. ഇവര്‍ ജാറിലാക്കി സൂക്ഷിച്ചിരുന്ന വിഷം പിടിച്ചെടുത്തു. പിടിച്ചെടുത്ത വിഷത്തിനു വിപണിയില്‍ 100 കോടി രൂപ വിലമതിക്കും.

Leave a Reply

Your email address will not be published. Required fields are marked *