KOYILANDY DIARY

The Perfect News Portal

ഹാഷിഷ് ഓയലുമായി കുറുവങ്ങാട് സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: ഹാഷിഷ് ഓയലുമായി കുറുവങ്ങാട് സ്വദേശി അറസ്റ്റിൽ. കുറുവങ്ങാട് വല്ലത്ത് ഹൗസിൽ (അൽ തൗഖ) കെ. മുഹമ്മദ് ആരിഫ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പെരുവട്ടൂർ ഇയ്യഞ്ചേരി മുക്കിൽ വെച്ച് KL 56 T 9145 ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറര ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ പിടിയിലായത്. കൊയിലാണ്ടി സി.ഐ എൻ.സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. എം. എൻ.അനൂപ്, എ എസ്.ഐ. അഷറഫ്, സി.പിഒ മാരായ കെ. സോജൻ, സിനുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

സ്കൂട്ടറും ഹാഷിഷ് കത്തിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും പിടികൂടിയിട്ടുണ്ട്. ചെറിയ മൂന്നു ബോട്ടിലുകളിലാണ് ഹാഷിഷ് ഉണ്ടായിരുന്നത്. ഇതിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പിന്നിൽ വൻ ലഹരി മാഫിയാ സംഘമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *