KOYILANDY DIARY

The Perfect News Portal

ഹരിതാർദ്ര സാന്ത്വന യാത്രക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ചേമഞ്ചേരി സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാമി അദ്ധ്യാത്മാനാന്ദ സരസ്വതി നേതൃത്വം നൽകുന്ന ഹരിതാർദ്ര സാന്ത്വനം കേരള യാത്രക്ക് ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ സ്വീകരണം നൽകി.

പരിസ്ഥിതിയുടെ ആത്മീയതക്ക് പ്രാധാന്യം നൽകി നൽകിക്കൊണ്ട് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ആശ്രമം പ്രവർത്തകർക്കൊപ്പം നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. പ്രീത വിനോദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വി. കൃഷ്ണകുമാർ, അഡ്വ: വി. സത്യൻ, രതി മനോജ്, പ്രസീത രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *