KOYILANDY DIARY

The Perfect News Portal

കർഷകസംഘം സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി:  സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്‌ സപ്തംബർ 25ന് രാജ് ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ജാഥ ആരംഭിച്ച്ത്.

ജാഥാ ലീഡർ കർഷകസംഘം സംസ്ഥാന ട്രഷററായ എം. പ്രകാശൻ മാസ്റ്ററെയും ജാഥാംഗങ്ങളെയും കൊയിലാണ്ടിയി പുതിയ ബസ്സ് സ്റ്റാൻര് പരിസരത്തേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ
കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, കെ. പി. കുഞ്ഞമ്മദ് കുട്ടി, മാനേജർ, സി. എച്ച് കുഞ്ഞമ്പു, ഡെപ്യൂട്ടി ലീഡർ എ. പ്രദീപൻ, പി. കെ. ബാബു, കെ. ഷിജു, കെ. രവീന്ദ്രൻ, പി. കെ. വിശ്വനാഥൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *