KOYILANDY DIARY

The Perfect News Portal

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

പേരാമ്പ്ര: പാറക്കടവ് കാരുണ്യ സ്വയംസഹായ സംഘത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വാഴയില്‍ മുക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഞ്ജനേയ ഡന്റല്‍ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ്‌ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം എം.കെ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ: പ്രിന്‍സ് ക്ലാസെടുത്തു. കെ.സി. ബഷീര്‍, മാണിക്കോത്ത് അബ്ദുള്‍റഹീം, കെ. മൂസ്സ, ഇല്ലത്ത് സലാം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മെഡിസിന്‍, അസ്ഥിരോഗം, നേത്രരോഗം, ദന്തരോഗം, ഇഎന്‍ടി തുടങ്ങിയ വിഭാഗങ്ങളിലായി പതിനെട്ടോളം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന കേമ്പില്‍ നൂറോളം പേര്‍ ചികിത്സ തേടി. സൗജന്യ മരുന്ന് വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *