KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ യൂണിറ്റുകള്‍ക്കായി പച്ചക്കറി കൃഷിയില്‍ മത്സരം സംഘടിപ്പിക്കുന്നു

നാദാപുരം: നാദാപുരം പഞ്ചായത്ത് വനിതാ സൊസൈറ്റിയുടെ സഹകരണത്തോടെ വാരിക്കോളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി പച്ചക്കറി കൃഷിയില്‍ മത്സരം സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.സഫീറ നിര്‍വഹിച്ചു. പി.കെ.കൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടയേഡ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പി.ശ്രീധരന്‍ കൃഷി പരിശീലനത്തിന് നേതൃത്വം നല്‍കി. മത്സര മാനദണ്ഡങ്ങള്‍ എ.കെ.ഷിബിന്‍ വിശദീകരിച്ചു. ബൈജു എ.കെ.സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *