KOYILANDY DIARY

The Perfect News Portal

സൗജന്യ കായിക പരിശീലനവും മോഡൽ പരീക്ഷയും നടത്തി

കൊയിലാണ്ടി: ഇന്ത്യാ റിസർവ് ബറ്റാലിയനിലേക്ക് കേരളാ പി.എസ്.സി.  പരീക്ഷാർത്ഥികൾക്കായി ഫീനിക്സ് അക്കാദമിയും ചേർന്ന് സൗജന്യ കായിക പരിശീലനവും മോഡൽ പരീക്ഷയും നടത്തി. പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി    പൊലീസ് സർക്കിൾ ഇൻസ്പക്ട്ടർ എൻ. സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ പിഷാരിക്കാവ് ട്ട്രസ്റ്റി ബോർഡ് ചെയർമാർ പുനത്തിൽ നാരയണൻ നായർ, കൊയിലാണ്ടി നഗരസഭ കൗൺസിലർ ഫക്രുദീൻ മാസ്റ്റർ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ്,  രജീഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. മീത്തൽ അജയകുമാർ, മൂത്തേടത്ത് ഹരിദാസ്, വിനീത്, ദീക്ഷിത്ത്, ശ്രീബാൽ, അനുരാഗ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *