KOYILANDY DIARY

The Perfect News Portal

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും നാമനിര്‍ദ്ദേശ പത്രിക നല്‍കി

ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉൾപ്പെ ടെയുള്ള നേതാക്കള്ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്പ്പിച്ചത്. കെ കെ രാഗേഷ്,

വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ ഈ മാസം 21ന് വിരമിക്കുന്ന ഒഴിവിലെക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് അംഗങ്ങളെ എല്ഡിഎഫിനും ഒരു അംഗത്തെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് നിലവില് സഭയില് ഉള്ളത് അതിനാല് വോട്ടെടുപ്പ് ഉണ്ടാവില്ല. പി വി അബ്ദുൾ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *