KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മത്സ്യതൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 375 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം മന്ത്രി ജെ.മെഴ്‌സികുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, കെ.ടി.വി.റഹ് മത്ത്, സി.കെ.സലീന, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ഗോകുലകൃഷ്ണന്‍, പി.ടി.എ.പ്രസിഡണ്ട് യു.കെ.രാജന്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ എന്‍.മുരളി, വി.എച്ച്.എസ്.ഇ. അസി. ഡയരക്ടര്‍ സെല്‍വമണി, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇ.കെ.ഷൈനി, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ എം.ബീന, പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി, എസ്.സുനില്‍മോഹന്‍, സി.രമേശന്‍, കബീര്‍ സലാല, സലീം ചുള്ളിയില്‍, മനോജ് പയറ്റുവളപ്പില്‍, ഫിഷറീസ് ഡെ.ഡയരക്ടര്‍ ബി.കെ.സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *