KOYILANDY DIARY

The Perfect News Portal

സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് അഞ്ചര ലക്ഷമെന്നതില്‍നിന്ന് 50,000 രൂപ കുറച്ച്‌ അഞ്ച് ലക്ഷമാക്കി. എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷം തുടരും.

അതേസമയം ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായി വര്‍ധിപ്പിച്ചു. എന്‍.ആര്‍.ഐ സീറ്റിന് ഫീസ് 6 ലക്ഷം രൂപയാകും. പുതുക്കിയ ഫീസ് പ്രവേശനമേല്‍നോട്ട സമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയ പശ്ചാത്തലത്തില്‍ പ്രവേശനമേല്‍നോട്ട സമിതി വ്യാഴാഴ്ച യോഗം ചേര്‍ന്ന് ഫീസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *