KOYILANDY DIARY

The Perfect News Portal

സ്പീച്ച് തെറാപ്പി സെന്റർ ആരംഭിച്ചു

കൊയിലാണ്ടി; സമഗ്ര ശിക്ഷാ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മൂടാടി ഹാജി പി.കെ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ സ്പീച്ച് തെറാപ്പി സെന്റർ ആരംഭിച്ചു. മൂടാടി ഗ്രാമ പഞ്ചായത്തിലെ സംസാര വൈകല്യമുളള വിദ്യാർത്ഥികൾക്കു തെറാപ്പി സെന്ററിൽ സംസാര പരിശീലനം നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ജീവാനന്ദൻ അധ്യക്ഷത വഹിച്ചു.

ബി.പി.ഒ ഡോ എം.ജി ബൽരാജ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായ ത്ത് അംഗം പി.വി ഗംഗാധരൻ, കണിയാങ്കണ്ടി രാധാകൃഷ്ണൻ, തൻസീറ മണ്ണിൽ, തെറാപ്പിസ്റ്റ് അസ്‌ന എന്നിവർ സംസാരിച്ചുു. ഹെഡ്മിസ്ട്രസ് സീനത്ത് കെ. സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് കെ ശാലിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *