KOYILANDY DIARY

The Perfect News Portal

സ്നേഹ വിദ്യാലയത്തിന് കുടിവെള്ളം നൽകി അധ്യാപകർ

കൊയിലാണ്ടി: വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം ഔദ്യോഗികമായി പടിയിറങ്ങാനിരിക്കെ സ്വന്തം വിദ്യാലയത്തിന് കുടിവെള്ളം നൽകി മാതൃകയാവുകയാണ് നാല് അധ്യാപകർ. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ദീർഘ കാലത്തെ സേവനത്തിന് ശേഷം ഈ വർഷം വിരമിക്കുന്ന ആർ.കെ. ദീപ, വി.എം. രാമചന്ദ്രൻ, പി. നളിനി. കെ., ഗീത. തുടങ്ങിയ അധ്യാപകരാണ് ഒരു കുടിവെള്ള പ്ലാൻ്റ് സ്കൂളിന് സംഭാവന ചെയ്ത് പടിയിറങ്ങുന്നത്.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പ്ലാൻ്റ് സ്കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. വത്സല, ഹെഡ്മിസ്ട്രസ് പി.സി. ഗീത, എം. ജി. പ്രസന്ന, ബി. സിന്ധു., പി.ടി.എ, അംഗം പി. സുധീർ കുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *