KOYILANDY DIARY

The Perfect News Portal

സ്ത്രീസുരക്ഷയ്ക്കായി പരിശീലനം നേടി ചെറുവണ്ണൂരിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്

പേരാമ്പ്ര: സ്ത്രീസുരക്ഷയ്ക്കായി പരിശീലനം നേടി ചെറുവണ്ണൂരിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാനായിരുന്നു പരിശീലനം. വടകരയിലെ പോലീസ് വനിത സെല്ലിന്റെ സഹകരണത്തോടെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.സാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് അധ്യക്ഷയായി. സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ വി.കെ. മോളി, പഞ്ചായത്തംഗങ്ങളായ എന്‍.എം. അബ്ദുള്ള, ലതിക കട്ടയാട്ട്, രമാദേവി, എം.പി. രാജിനി, ജിജി രാഘവന്‍, പി.സി. നിഷ, പഞ്ചായത്ത് സെക്രട്ടറി ഷാജി.എം. സ്റ്റീഫന്‍, എന്‍. അനില്‍കുമാര്‍, രാധ, സലീന രയരോത്ത് എന്നിവര്‍ സംസാരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സരിത, സുനിത എന്നിവര്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *