KOYILANDY DIARY

The Perfect News Portal

സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം: തമ്പാൻ തോമസ്

വടകര: കോവിഡാനനന്തര കാലത്തെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ സോഷ്യലിസ്റ്റുകൾക്ക് നിർണായക പങ്ക് വഹിക്കാനാകുന്ന രീതിയിൽ ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യമാണെന്ന് പ്രമുഖ തൊഴിലാളി നേതാവും എച്ച്.എം.എസ് അഖിലേന്ത്യ വൈസ് പ്രസിഡണ്ടുമായ തമ്പാൻ തോമസ് അഭിപ്രായപെട്ടു. അരങ്ങിൽ ശ്രീധരൻ പഠന കേന്ദ്രം ഓൺലൈനിൽ സംഘടിപ്പിച്ച
പ്രമുഖേ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം എടയത്ത് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ അഖിേന്ത്യ സിക്രട്ടറി ഡോ. വർഗീസ് ജോർജ്, ടി.പി. ജോസഫ് ഇടുക്കി
മലയിൻകീഴ് ശശികുമാർ, വി. രാജേഷ് പ്രേം, അഡ്വ. കാട്ടാക്കട അനിൽ, പി.കെ. കബീർ സലാല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *