KOYILANDY DIARY

The Perfect News Portal

ജവാൻ ചേത്തനാരി ബൈജുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: വീരമൃത്യുവരിച്ച ജവാൻ ചേത്തനാരി ബൈജുവിനെ അനസ്മരിച്ചു. മേലൂരിലെ ബൈജുവിൻ്റെ വീട്ടിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പുഷ്പാർച്ചനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത കരോൽ, വാർഡ് അംഗം പുഷ്പ, കോഴിക്കോട് ഈർ.പി.എഫ്. യൂണിറ്റിലെ ഇൻസ്‌പെക്ടർ സഞ്ചയ് പണിക്കർ, എസ്.ജെ. സുനിൽ കുമാർ, കോൺസ്റ്റബിൾമാരായ ദേവരാജ്, ദിലീപ്, വിമുക്തഭടന്മാരായ പികെ. ശങ്കരൻ, സത്യനാഥ്, റിട്ടയേർഡ് ഡിഫൻസ് സിവിലിയൻ ഓഫീസർ പവിത്രൻ നായർ, മിലിട്ടറി ഉദ്യോഗസ്ഥൻ രാജേഷ് എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് പാശ്ചാത്തലത്തിൽ മറ്റ് പല ചടങ്ങുകളും മാറ്റി വെച്ചു. വിവധ സംഘടകൾ എല്ലാ വർഷവും നടത്തിവരുന്ന അനുസ്മരണ പരിപാടികളും മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *