KOYILANDY DIARY

The Perfect News Portal

സോപാനം പ്രകാശനം ചെയ്തു

കൊയിലാണ്ടി: എ.വി. ശശികുമാർ രചനയും, സംഗീതവും നിർവഹിച്ച പുതിയ സംഗീത ആൽബം “സോപാനം” പ്രകാശനം ചെയ്തു. പ്രശസ്ത ഗാന രചയിതാവും, സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്നും എ.വി. ശശികുമാർ ഏറ്റു വാങ്ങി. സ്വാതി കലാകേന്ദ്രയും, വിപഞ്ചിക മ്യൂസിക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഗിരീഷ്‌ പുത്തഞ്ചേരി അനുസ്മരണ ചടങ്ങിൽ വെച്ചായിരുന്നു പ്രകാശനം കവിയും, ഗാന രചയിതാവും, ഗായകനും, സംഗീതകാരനും ആയ എ.വി.ശശികുമാർ കൊല്ലം സ്വദേശിയും സഹകരണ വകുപ്പിലെ അസിസ്റ്റൻറ് രജിസ്ട്രാറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *