KOYILANDY DIARY

The Perfect News Portal

സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക കൗഷിക് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൊയിലാണ്ടി: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക കൗഷിക് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. എളാട്ടേരിയിലെ പിലാത്തോട്ടത്തിൽ പ്രമോദിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് ചെങ്ങോട്ടുകാവ് യൂ. പി. സ്ക്കൂളിലെ ആറാം തരം വിദ്യാർത്ഥിയായ കൗശിക്ക്. സൈക്കിൾ വാങ്ങുവാൻ വേണ്ടി ഹുണ്ടിക വഴി സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്.
സംഭാവന കൗശിക്ക് ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസർ സത്യജിത്തിനെയും, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ഗീതാനന്ദനെയും ഏൽപ്പിച്ചു. 2018 ൽ കൗശിക്ക് തന്റെ കുടുക്കയിലെ സമ്പാദ്യം  പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാതൃകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *