KOYILANDY DIARY

The Perfect News Portal

സൈക്കിളിൽ ലണ്ടനിലേക്ക് പുറപ്പെട്ട ഫായിസ് അഷ്‌റഫിന് സ്വീകരണം നൽകി

കൊയിലാണ്ടി: സൈക്കിളിൽ ലണ്ടനിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷ്‌റഫിന് കൊയിലാണ്ടി റോട്ടറി ക്ലബ്‌ സ്വീകരണം നൽകി. കൊയിലാണ്ടി റോട്ടറി ക്ലബ്‌ ഭാരവാഹികളായ  പ്രസിഡണ്ട്‌ സി. സി ജിജോയ്, സെക്രട്ടറി ടി. സുഗതൻ, ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, പാസ്ററ് പ്രസിഡണ്ട്‌മാരായ ഡോക്ടർ ഭാസ്കരൻ, വിനയ ചന്ദ്രൻ എന്നിവരാണ് കൊയിലാണ്ടി റോട്ടറി ക്ലബിന് വേണ്ടി വരവേറ്റത്.

ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്നാണ് ഫായിസ് യാത്ര ആരംഭിച്ചത്. വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. 35 രാജ്യങ്ങൾ സന്ദർശിച് 30000 km പിന്നിട്ട് 450 ദിവസം കൊണ്ട് ലണ്ടനിൽ എത്തുകയാണ് ലക്ഷ്യമെന്ന് ഫായിസ് അഷറഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *