പൂക്കളത്തിൽ നിന്ന് കൃഷ്ണകിരീടം അപ്രത്യക്ഷമാകുന്നു



പൂക്കളത്തിൽ നിന്ന് കൃഷ്ണകിരീടം അപ്രത്യക്ഷമാകുന്നു.. കൊയിലാണ്ടി: ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ് ഓണപുവായ കൃഷ്ണകിരീടം. പ്രത്യേകിച്ച് ഓണക്കാലമായാൽ മലയാളികളുടെ മനംകുളിർപ്പിക്കുന്ന ഒരു പൂ ചെടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.

ഓണപ്പൂക്കളത്തിൽ ഒഴിച്ചുകൂടാനാവാത്ത കൃഷ്ണ കിരീടം മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞിട്ട് കാലമേറെ.ഒരു കാലത്ത് പറമ്പുകളിലെ ചെറുകാടുകളിൽ കൂട്ടത്തോടെ പുത്തുലയുന്ന ഈ ഓണപുവിനെ കണികാണാൻ കിട്ടാത്ത അവസ്ഥയായി. ഇതൊടെ മലയാളിയുടെ പുക്കളങ്ങളിൽ കൃഷ്ണകിരീടത്തിൻ്റെ അസാന്നിദ്ധ്യം പൂക്കളത്തിൻ്റെ നിറംകൊടുത്തുന്നു..


കൃഷ്ണ കിരീടം പുവിട്ടാൽ, ചിത്രശലഭങ്ങൾ കൂട്ടത്തോടെ എത്തി വട്ടമിട്ട് പറന്ന് തേൻ നുകരുന്ന കാഴ്ച കാണാൻ കൗതുകകരമാണ്. തിരുവോണനാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടാനും, കൃഷ്ണകിരീടമാണ് തെരുഞ്ഞെടുക്കാറുള്ളത്. ഒന്നര മീറ്റർ ഉയരത്തിൽ വരെ കൃഷ്ണകിരീടം വളരുന്നു.


സാധാരണ പൂക്കളെ പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് വാടാതെ ‘ആഴ്ചചകളോളം വാടാതെ നിൽക്കുന്നത് കൃഷ്ണ കിരീടത്തിൻ്റെ പ്രത്യേകതയാണ്. ഭഗവാൻ കൃഷ്ണൻ്റെ നെറുകയിൽ കുചേലൻ കീരീടമായി ചൂടിയത് കൊണ്ടാണ് കൃഷ്ണകിരീടമെന്ന പേര് ഈ പുഷ്പത്തിന് ലഭിച്ചതെന്നും ഐതീഹ്യമുണ്ട്.


