KOYILANDY DIARY

The Perfect News Portal

സേവാഭാരതി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി ആലുവയിലേക്ക് പുറപ്പെട്ടു

കൊയിലാണ്ടി: സേവാഭാരതി ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവർത്തകർ ആലുവ, തൃശൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിലെ കൊയിലാണ്ടി, കൊല്ലം പ്രദേശത്തുള്ള ഇരുപതോളം പ്രവർത്തകരാണ്  3വള്ളങ്ങളുമായി 16 ഓളം പ്രവർത്തകരാണ്  തിരിച്ചത്.
വള്ളം കയറ്റിയ വാഹനത്തിന്റെ ആലുവയിലേക്കുള്ള യാത്ര കൊയിലാണ്ടി ഡപ്യൂട്ടി തഹസിൽദാർ ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു . രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ ഭൗതിക് പ്രമുഖ് കെ.പി രാധാകൃഷ്ണൻ, ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡണ്ട് രജനീഷ് ബാബു, വി.കെ ജയൻ, ജയൻ കൊല്ലം, മനോജ് തുടങ്ങിയവർ സംഘത്തെ യാത്രയയച്ചു.

Leave a Reply

Your email address will not be published. Required fields are marked *