KOYILANDY DIARY

The Perfect News Portal

സൂപ്പര്‍ എക്സ്​പ്രസ് എയര്‍ബസിന്റെ ചില്ല് തകര്‍ന്നു

താമരശ്ശേരി: ചുരം റോഡിലെ കുഴിയില്‍ച്ചാടി കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ എക്സ്​പ്രസ് എയര്‍ബസിന്റെ ചില്ല് തകര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് തിരുവന്തപുരത്തേക്കുപോകുന്ന ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നത്.

ചുരം ഒന്നാം വളവിലെ വലിയ കുഴി കടക്കുന്നതിനിടെ ബസിന്റെ മുന്‍ഭാഗത്തിന്റെ അടിവശം റോഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ ചില്ല് തകരുകയായിരുന്നെന്ന് ബസിന്റെ ഡ്രൈവര്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബസിലെ ജീവനക്കാര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. ബസ് പോലീസ് സ്റ്റേഷനുമുമ്ബില്‍ നിര്‍ത്തിയിട്ടശേഷം ജീവനക്കാര്‍ പരാതി എഴുതിനല്‍കുകയായിരുന്നു. ഇതുമൂലം ബസിന്റെ യാത്ര അരമണിക്കൂറോളം മുടങ്ങി.

ചുരത്തില്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ പാകി സുരക്ഷിതമാക്കിയവയൊഴികെയുള്ള എല്ലാ കൊടുംവളവുകളിലും ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടുകിടക്കുകയാണ്. ഒന്നാംവളവില്‍ വാഹനങ്ങള്‍ അല്പമൊന്നുപിഴച്ചാല്‍ വലിയ അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണ്.

Advertisements

വലിയ വാഹനങ്ങള്‍ക്ക് ഈ കുഴിയില്‍ ചാടിക്കടക്കാതെ പോകാനാവില്ല. ചക്രങ്ങള്‍ കുഴികളിലിറങ്ങുന്നതോടെ വാഹനങ്ങളുടെ അടിഭാഗം റോഡില്‍ തട്ടുന്നു. നിരവധി വാഹനങ്ങളാണ് ഇങ്ങനെ ചുരത്തില്‍ കുടുങ്ങുന്നത്. വലിയ ഗതാഗതക്കുരുക്കാണ് ഇതുമൂലം പലപ്പോഴുമുണ്ടാകുന്നത്. ഗതാഗതക്കുരുക്കുണ്ടാകുന്നത് മുമ്ബില്‍ക്കണ്ട് അമിതഭാരംകയറ്റിവരുന്ന ലോറികളുടെ ഗതാഗതം ചുരത്തില്‍ നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *