KOYILANDY DIARY.COM

The Perfect News Portal

സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്‌: ഒരാള്‍ അറസ്റ്റില്‍

കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി എബിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച്‌ ടെമ്പോ ട്രാവലറിന്റെ ക്ളീനറാണ് എബിന്‍. നടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള പള്‍സര്‍ സുനിയാണ് ഈ കേസിലും മുഖ്യപ്രതി. സുനിയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. സംഭവസമയത്ത് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി.

ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ
ട്രാവലറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം വഴിമാറി പോയതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. ഇതോടെ കുമ്ബളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!