KOYILANDY DIARY

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്.

ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തു. തുടര്‍ന്ന് ബാംഗ്ളൂരുവിലുള്ള ബന്ധുവിന്റെ തോട്ടത്തില്‍ ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.

സ്കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.നേരത്തെ 30 കുട്ടികളോളം ഉണ്ടായിരുന്ന ബാലഭവനില്‍ നാലുപേരാണ് ഉള്ളത്. എന്തുകൊണ്ടാണ് കുട്ടികള്‍ ഇവിടം വിട്ടുപോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പീഡനം പുറത്തറിഞ്ഞശേഷം ബാലഭവന്‍ അടച്ചിട്ടിരിക്കയാണ്.

Advertisements

പീഡനത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കൌണ്‍സലിങ്ങ് നല്‍കി.  ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *