KOYILANDY DIARY

The Perfect News Portal

സിപിഐ എം നേതാവ് പി. എസ് ഗംഗാധരന്‍ നിര്യാതനായി

കളമശേരി: കളമശേരി ഏരിയയിലെ പഴയ കാല സിപിഐ എം നേതാവ് പി എസ് ഗംഗാധരന്‍ നിര്യാതനായി. അസുഖബാധിതനായി രണ്ടു ദിവസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.

മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ ചേരാനെല്ലൂരിലെ വസതിയിലും ഒന്നര വരെ സിപിഐ എം കളമശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് അഞ്ച് വരെ ഏലൂര്‍ എസ് സി എസ് മേനോന്‍ ഹാളിലും പൊതുദര്‍ശനത്തിന്‌ വെക്കും. തുടര്‍ന്ന്‌ പാതാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.

നിലവില്‍ സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗമാണ്. കളമശേരി ഏരിയ സെക്രട്ടറി, ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏലൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ ചേരാനെല്ലൂര്‍ കച്ചേരിപ്പടിയിലാണ് താമസം. ഭാര്യ: പ്രസന്നകുമാരി. മകള്‍: മീര (ബംഗളുരുവില്‍ ഐടി ഉദ്യോഗസ്ഥ). മരുമകന്‍: ബിജു പവിത്രന്‍ (ബംഗളുരു).

Advertisements

Leave a Reply

Your email address will not be published. Required fields are marked *