KOYILANDY DIARY

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 26 ന് കണയങ്കോട് പി.കെ ശങ്കരേട്ടൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. കണയങ്കോട് വെച്ച് ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സിപിഐ(എ) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നഗരസഭ കൗൺസിലർ വി.എം. സിറാജ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഇസ്മായിൽ വടക്കയിൽ (ചെയർമാൻ), വി.എം. സിറാജ് (കൺവീനർ), ശ്രീജേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *