KOYILANDY DIARY

The Perfect News Portal

നാദാപുരം നിയോജക മണ്ഡലത്തിൽ ആർ എസ് പി. ജനതാദൾ (എസ്)ൽ ലയിച്ചു

നാദാപുരം: നാദാപുരം മണ്ഡലത്തിലെ ആർ.എസ്.പി. ഘടകം പിരിച്ച് വിട്ട് നേതാക്കളും പ്രവർത്തകരും ജനതാദൾ (എസ്) ൽ ലയിച്ചു. ഇരിങ്ങണ്ണൂരിൽ നടന്ന ലയന സമ്മേളനം ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ആർ എസ് പി. ജില്ലാ കമ്മറ്റി അംഗവും യു.ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി മെമ്പറുമായ കോടോത്ത് അന്ത്രു, നാദാപുരം നിയോജക മണ്ഡലം സിക്രട്ടറി എം എ മമ്മു ഹാജി, ആർ എസ് പി യുവജന വിഭാഗം നേതാവ് മുഹമ്മദ് റഫ്നീഷ് എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം പ്രവർത്തകരാണ് ജനതാദൾ എസിൽ ചേർന്നത്.

ലയനസമ്മേളനത്തിൽ ജനതാദൾ എസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പാർട്ടി പതാകയും അംഗത്വവും നൽകി സ്വീകരിച്ചു. ജില്ലാ സിക്രട്ടറി ബിജു കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി. പി കെ പ്രേമൻ തൂണേരി, ശ്രീജിത്ത് കരിമ്പിൽ, കോടോത്ത് അന്ത്രു, മുഹമ്മദ് നഫ്ഹീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *