KOYILANDY DIARY

The Perfect News Portal

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാപ്പാട് ടൂറിസ്റ്റ് വികസനവുമായി ബന്ധപ്പെട്ട ബ്ലു ഫ്ലാഗ് പദ്ധതി അട്ടിമറിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെയും, ഭരണ സമിതിയുടെയും നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ബ്ലൂ ഫ്ലാഗ് പദ്ധതിയിലുള്ള തൊഴിലവസരങ്ങൾ അർഹതപ്പെട്ട പ്രദേശവാസികളായ പാവപ്പെട്ട മത്സ്യ പ്രവർത്തകർ, എസ്.സി, എസ്.ടി വിഭാഗം. ബി.പി.എൽ വിഭാഗം തുടങ്ങിയവരെ അവഗണിച്ച് പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലെ പാർട്ടി പ്രവർത്തകരെ മാത്രം രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി നിയമിച്ചിരിക്കയാണ്. ഈ നിയമത്തിനെതിരായാണ്  ബി.ജെ.പി യുടെ ധർണ്ണ സംഘടിപ്പിക്കപ്പെട്ടത്.
സായാഹ്ന ധർണ്ണ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പൂക്കാട് മാധവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. വി. സത്യൻ, വിനോദ് കാപ്പാട്, VKC വി.കെ.സി. ജയപ്രകാശ്, അബിൻ അശോക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *