KOYILANDY DIARY

The Perfect News Portal

സമരം ചെയ്ത വ്യാപാരികൾക്ക് നേരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ന്യായമായ ആവശ്യം ഉന്നയിച്ച് തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം നടത്തിയ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേൻ നേതാക്കളുടെ പേരിൽ കേസെടുത്ത കൊയിലാണ്ടി പോലീസിന്റെ നടപടിയിൽ. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. കേസ് പിൻവലിക്കണമെന്നും സമരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് കെ. കെ.. നിയാസ്‌ അധ്യക്ഷത വഹിച്ചു  കെ പി രാജേഷ്, കെ ദിനേശൻ, അമേത്ത് കുഞ്ഞഹമ്മദ്, പി. വി. മനീഷ്, പി. വി പ്രജീഷ്, അജീഷ് കെ വി, റഫീഖ്, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *