KOYILANDY DIARY

The Perfect News Portal

സന്തോഷ് ട്രോഫി അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ കര്‍ണ്ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍. വൈകീട്ട് നാലിനാണ് കേരള-കര്‍ണാടക മല്‍സരം. ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും കേരളത്തിന് അവസാന റൗണ്ടിലെത്താം. രണ്ട് കളികള്‍ ജയിച്ചതോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി കേരളം മുന്നിലാണ്. ജയത്തോടെ തന്നെ അവസാന റൗണ്ടിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞതവണ തമിഴ്‌നാടുമായി ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളത്തിന് യോഗ്യത നഷ്ടമായത്.

അതേസമയം കര്‍ണാടകയ്ക്കാകട്ടെ, ഒരുതോല്‍വിയും ഒരു ജയവുമായാണ് അക്കൗണ്ടിലുള്ളത്. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ കര്‍ണ്ണാടക്ക് യോഗ്യത നേടാന്‍ സാധ്യതയുള്ളൂ. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ആന്ധ്രപ്രദേശ്, പോണ്ടിച്ചേരിയെ നേരിടും. ഉച്ചക്ക് 1.45 നാണ് മത്സരം. ഒരു ജയം മാത്രമുള്ള ആന്ധ്രക്ക് മൂന്ന് പോയിന്റുണ്ട്. രണ്ട് കളികളും തോറ്റ പോണ്ടിച്ചേരി യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തേക്കുള്ള അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *