KOYILANDY DIARY

The Perfect News Portal

സധൈര്യം മുന്നോട്ട് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ് പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സധൈര്യം മുന്നോട്ട് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സി. കവിത ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
കവയത്രിയും സാമൂഹ്യപ്രവര്‍ത്തയുമായ പ്രൊഫ. എം. ജി. മല്ലിക മുഖ്യാതിഥിയായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ച എ.രാധ, എം. അജന്യ, പത്മിനി നെടൂളി എന്നിവരെ പരിപാടിയില്‍ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ ആദരിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി. കെ. അജിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. പുഷ്പ, സി.ഡി.പി.ഒ പി.പി. അനിത, സൂപ്പര്‍ വൈസര്‍ സി. എം. പത്മിനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *