KOYILANDY DIARY

The Perfect News Portal

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ്  ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2019  സമുചിതമായി ആഘോഷിച്ചു. തന്ത്രി തെക്കിനിയേടത്ത് മനക്കൽ ശ്രീ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻെറ അനുഗ്രഹാശിസ്സുകളോടെ മേൽശാന്തി  ശ്യാമളൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾ നടത്തി.
രാവിലെ  ആകാശവാണി ദൂരദർശൻ കലാകാരൻ കലാമണ്ഡലം മാണി വാസുദേവ ചാക്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചു. ദീപാരാധനയ്ക്കുശേഷം കടമേരി ഉണ്ണികൃഷ്ണൻമാരാരുടെ നേതൃത്വത്തിൽ തായമ്പകയും തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിടമ്പെഴുന്നള്ളത്തും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *