KOYILANDY DIARY

The Perfect News Portal

സദ്ഭാവന സാംസ്കാരിക സമിതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരത്ത് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ സാംസ്കാരിക സമിതി ആരംഭിച്ചു. ചിങ്ങപുരം സ്കൂൾ പരിസരത്ത് സദ്ഭാവന സാംസ്കാരിക സമിതി എന്ന പേരിൽ ആരംദിച്ച കേന്ദ്രം സംസ്ഥാന മധ്യവർജന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അക്കാദമിക് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മനയിൽ നാരായണൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.   

കോയിപ്രം പ്രദേശത്ത് അവശതയനുഭവിക്കുന്ന കുടുംബത്തിന് സൗജന്യ ഭവന നിർമ്മാണത്തിന് നേതൃത്വം നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. സദ്ഭാവന പ്രസിഡണ്ട് രവി വീക്കുറ്റി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വത്സരാജ്, രാജീവൻ മഠത്തിൽ, രാജീവൻ കൊടല്ലർ, രൂപേഷ് കൂടത്തിൽ, വൈശാഖ് എടക്കോടൻറവിട, പവിത്രൻ, മുരളി ചെട്ട്യാംകണ്ടി എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *