KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂള്‍ കലോത്സവ വേദിക്ക് സമീപം പോലീസിനു നേരെ ബോംബ് എറിഞ്ഞു

കണ്ണൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവം അലങ്കോലപ്പെടുത്താന്‍ ബിജെപി ആര്‍എസ്‌എസ് ശ്രമം. പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമംനടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്‌എസ് സംഘം പൊലീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംംഭവം. ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് നടത്തിയ പ്രകടനത്തിനിടെയാണ് ബോംബുമായെത്തിയ സംഘം അഴിഞ്ഞാടിയത്.

പഴയ ബസ്ന്റാന്റിന് സമീപം എന്‍ജിഒ യൂണിയന്‍ ബില്‍ഡിംഗിനു നേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ദേശാഭിമാനി ബ്യൂറോ ഓഫീസിന്റെ ചില്ല് തകര്‍ത്തു. കലോത്സവത്തിന്റെ ബോര്‍ഡും ബാനറുകളും സിപിഐ എം പ്രചരണ ബോര്‍ഡുകളും സിഐടിയു കൊടിമരവും തല്ലിത്തകര്‍ത്തു.അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതം ദുഃസഹമാക്കിയതിനിടെയാണ് അക്രമം.

Leave a Reply

Your email address will not be published. Required fields are marked *