KOYILANDY DIARY

The Perfect News Portal

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണം; ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്

കോട്ടയം: സംസ്ഥാനകമ്മിറ്റി ഉടന്‍ വിളിക്കണമെന്ന ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാനകമ്മിറ്റിയെന്ന നിലപാട് ജോസഫ് ആവര്‍ത്തിച്ചു. ഇതിനിടെ പ്രശ്നപരിഹാരത്തിന് അനുരഞ്ജനചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ ജോസ് കെ മാണിയും പി ജെ ജോസഫും നല്‍കി.

പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗങ്ങളോട് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്താന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജനത്തിന് സഭാ നേതൃത്വം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. ഇതിനിടെയാണ് ഇരുവിഭാഗവും സമ്മര്‍ദ്ദം ശക്തമാക്കിയത്.

സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട ജോസ് കെ മാണി പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും ഔദ്യോഗികസ്വാഭാവമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാനില്ലെന്ന നിലപാട് ശക്തമാക്കിയ പിജെ ജോസഫ് പിന്നോട്ടില്ലെന്ന് ആവ‌ര്‍ത്തിച്ചു.

Advertisements

കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നല്‍കിയ കത്തും വിട്ടുവീഴ്ചയില്ലെന്ന് ജോസഫിന്റ നിലപാടും അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള സമ്മര്‍ദ്ദതന്ത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *