KOYILANDY DIARY

The Perfect News Portal

സംവിധായകനും നടനുമായ നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ്‌ സംവിധായകനും നടനുമായ നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്. ദിലീപ് നിര്‍ദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിര്‍ഷാക്ക് ഇക്കാര്യത്തില്‍ അറിവുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

Advertisements

പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കാനാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചത്. എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച്‌ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ ഇത് ഒഴിവാക്കാന്‍ നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *